Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Obstructed Prayers:

Pathanamthitta

പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: ഡി​വൈ​എ​ഫ്ഐ

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ൽ ഏ​ലോ​ഹി ആ​രാ​ധ​ന ഹാ​ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും വി​ശ്വാ​സി​ക​ളെ ത​ട​യു​ക​യും ചെ​യ്ത സം​ഭ​വം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ.

രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​ന​യും നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളും പൗ​ര​ന്മാ​ർ​ക്ക് ന​ൽ​കു ന്ന ​അ​വ​കാ​ശ​ങ്ങ​ളെ ആ​ക്ര​മി​ച്ചി​ല്ലാ​താ​ക്കാം എ​ന്നു​ള്ള ആ​ർ​എ​സ്എ​സ് വ്യാ​മോ​ഹം കേ​ര​ള​ത്തി​ൽ വി​ല​പ്പോ​വി​ല്ല. ബി​ജെ​പി ഭ​രി​ക്കു​ന്ന ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ആ​ക്ര​മ​ണം അ​ര​ങ്ങേ​റി​യ​തെ​ന്ന​ത് ഈ ​സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ശ്വാ​സ​ത്തി​ന്‍റെ മ​റ​വി​ൽ ന​ട​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ​യും പീ​ഡ​ന​ങ്ങ​ളെ​യും ഡി​വൈ​എ​ഫ്ഐ പി​ന്തു​ണ​യ്ക്കി​ല്ല. അ​നാ​ഥാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഇ​തി​ന്‍റെ മ​റ​വി​ൽ അ​ര​ങ്ങേ​റു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​ന്നീ​ർ​ക്ക​ര​യി​ലെ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ന​ട​ന്ന പീ​ഡ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കി​ല്ല. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത മ​റ്റൊ​രു സ്ഥ​ല​ത്തു പ്രാ​ർ​ഥ​ന ത​ട​യു​ന്ന​തി​നോ​ടു യോ​ജി​പ്പി​ല്ലെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ജി​ല്ലാ സെ​ക്ര​ട്ട​റി വി​ഷ്ണു ഗോ​പാ​ൽ, പ്ര​സി​ഡ​ന്‍റ് എം. ​അ​നീ​ഷ് കു​മാ​ർ, ട്ര​ഷ​റാ​ർ അ​മ​ൽ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

പ​രാ​തി ന​ൽ​കും

പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​രി​ൽ പ്രാ​ർ​ഥ​നാ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​കരും ഉ​ൾ​പ്പെ​ടെയുള്ള വി​ശ്വാ​സി​ക​ളെ ത​ട​ഞ്ഞ ബി​ജെ​പി ന​ട​പ​ടി​യി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ക്രി​സ്ത്യ​ൻ ഐ​ക്യ​വേ​ദി.
പ്രാ​ർ​ഥ​ന​യ്ക്ക്‌ എ​ത്തി​യ​വ​രെ സം​ഘ​ടി​ത​മാ​യെ​ത്തി ആ​ക്ര​മി​ച്ച്‌ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക്രി​സ്ത്യ​ൻ ഐ​ക്യ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ കു​ര്യാ​ക്കോ​സ് എം. ​കു​ട​ക്ക​ച്ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up